Movie : Clint
Singer : Shreya Ghoshal
Music : Ilayaraja
Lyrics : Prabha Varma
Lyrics
olathin melathaal onappaattin thaalathaal aaraare poo thumpee kaattil nithyam thedunnu... olathin melathaal onappaattin thaalathaal aaraare poo thumpee kaattil nithyam thedunnu chaarathaay doorathaay maarikkaavin orathaay neeyethum ninnoppam njaanumkoodi porunnu nee chaayam chaalicheedunnaakil vaanam poovanam then thedithedippokunnaake thekkum poomanam aanandathaal nee neettum punchiritheliyaaninnum snehathin nira vaalsalyam chandanakkuliraayullil etho kunnin meethe althaaraachithram thedi oro megham thorum nal etho lokam thedi innaadippaadaan kaattathaadaan ennomalppoove nee porukille manchaadikkaattin therileraan thaithennal chelil nee porille o nee araaro jeevan thaano manjum veyilum mazhayum ninnodoppam ponnenno oppam ponnenno neeyo kunje neele nalloro varnnathaale oro roopam theerthu innoro bhaavam cherthu etho moham pole nalletho swapnam pole oro janmam thorum en nenchin choodaay vannu kallolam thorum nee kandathalle venmeghathaalam chaanchaadukalle vellaambal pookkum naadu kaanaan chittolam pole nee porille o...nee vannaavo praanan neeye ennum ninavum kanavum kaakkum nenchin neer pole nenchin neer pole olathin melathaal onappaattin thaalathaal aaraare poo thumpee kaattil nithyam thedunnu | ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ... ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ചാരത്തായ് ദൂരത്തായ് മാരിക്കാവിൻ ഓരത്തായ് നീയെത്തും നിന്നൊപ്പം ഞാനുംകൂടി പോരുന്നു നീ ചായം ചാലിച്ചീടുന്നാകിൽ വാനം പൂവനം തേൻ തേടിത്തേടിപ്പോകുന്നാകെ തേക്കും പൂമണം ആനന്ദത്താൽ നീ നീട്ടും പുഞ്ചിരിത്തെളിയാണിന്നും സ്നേഹത്തിൻ നിര വാത്സല്യം ചന്ദനക്കുളിരായുള്ളിൽ ഏതോ കുന്നിൻ മീതെ അൾത്താരാചിത്രം തേടി ഓരോ മേഘം തോറും നൽ ഏതോ ലോകം തേടി ഇന്നാടിപ്പാടാൻ കാറ്റത്താടാൻ എന്നോമൽപ്പൂവേ നീ പോരുകില്ലേ മഞ്ചാടിക്കാറ്റിൻ തേരിലേറാൻ തൈത്തെന്നൽ ചേലിൽ നീ പോരില്ലേ ഓ നീ ആരാരോ ജീവൻ താനോ മഞ്ഞും വെയിലും മഴയും നിന്നോടൊപ്പം പോന്നെന്നോ ഒപ്പം പോന്നെന്നോ നീയോ കുഞ്ഞേ നീളെ നല്ലോരോ വർണ്ണത്താലേ ഓരോ രൂപം തീർത്തു ഇന്നോരോ ഭാവം ചേർത്തു ഏതോ മോഹം പോലെ നല്ലേതോ സ്വപ്നം പോലെ ഓരോ ജന്മം തോറും എൻ നെഞ്ചിൻ ചൂടായ് വന്നു കല്ലോലം തോറും നീ കണ്ടതല്ലേ വെൺമേഘത്താളം ചാഞ്ചാടുകല്ലേ വെള്ളാമ്പൽ പൂക്കും നാട് കാണാൻ ചിറ്റോളം പോലെ നീ പോരില്ലേ ഓ ...നീ വന്നാവോ പ്രാണൻ നീയേ എന്നും നിനവും കനവും കാക്കും നെഞ്ചിൻ നീർ പോലെ നെഞ്ചിൻ നീർ പോലെ ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ... |