Movie : Enna JewalNilaavodu
Singers : Shreya Ghoshal
Music : M Jayachandran
Lyrics : Kavyamayi Renjilal
Lyrics
നീലാമ്പൽ നിലവോടു ചോദിച്ചുഎന്നോടു പ്രണയമാണെന്നോ
നിറവാനമിരുളോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ
തിരിനാളമേ ഏതു നിഴൽശാഖിയിൽ
നീയെന്റെ പാട്ടിനു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
വിണ്ണോരം വിടരും പൂവിൽ
ഒരു ചെറു ഹംസത്തിൻ ചിറകോ
കടലോലി നിറയുന്ന ശംഖിൽ
ഒരു തിരനുര പോലെയുള്ളിൽ
തേൻതുള്ളി തേടുന്ന കുഞ്ഞുറുമ്പേ
നീയെന്റെ പാട്ടിനു കേട്ടോ
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
കുയിലുകൾ തിരയുന്നൊരു കഥയിൽ
മേഘങ്ങൾ നീർത്തും ചിറകിൽ
നിമിഷം മായ്ക്കുന്ന സൂര്യൻ
കനൽമിഴിയുഴിയുന്ന ഭൂവിൽ
മിന്നാമിനുങ്ങിന്റെ പൊൻ തൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരുളോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ