Movie : Theevandi
Singers : Shreya Ghoshal, KS Harishankar
Music : Kailas Menon
Lyrics : BK Harinarayanan
Lyrics
Jeevaamshamaay thaane nee ennilkaalangal munne vannu
aathmaavinullil eeran thoo manjaay
thoraathe peythu neeye
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan
aaraarum kaanaa manassin chirakil olicha moham
ponpeeli aayi valarnnithaa
mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...
minnum kinaavin thiriyaayen mizhiyil
dinam kaathu vaikkaam anayaathe ninne njaan
ida nenchinullile chudu shwaasamaayi njaan
izha cherthu vechidaam vilolamaay
oro raavum pakalukalaayithaa
oro novum madhurithamaayithaa
niramezhin chiriyode oli maayaa mazhavillaay
ini en vaanil thilangi neeye...
mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...
jeevaamshamaay thaane nee ennil
kaalangal munne vannu...
janalppadi mele chumarukalaake
viralaal ninne ezhuthi
idavazhiyaake alanjoru kaattil
neeyaam gandham thedi
oro vaakkil oru nadiyaay nee
oro nokkil oru nilavaay nee
thira paadum kadalaakum
thaliromal mizhiyaazham
thirayunnu en manassu melle...
jeevaamshamaay thaane nee ennil
kaalangal munne vannu
aathmaavinullil eeran thoo manjaay
thoraathe peythu neeye
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan
aaraarum kaanaa manassin chirakil olicha moham
ponpeeli aayi valarnnithaa
mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...
ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ
പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ
മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...
മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവയ്ക്കാം അണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
ഇഴചേർത്തു വെച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ...
മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...
ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ...
ജനൽപ്പടി മേലേ ചുമരുകളാകേ
വിരലാൽ നിന്നേ എഴുതീ
ഇടവഴിയാകേ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടീ
ഓരോ വാക്കിൽ ഒരു നദിയായ് നീ
ഓരോ നോക്കിൽ ഒരു നിലവായ് നീ
തിര പാടും കടലാകും
തളിരോമൽ മിഴിയാഴം
തിരയുന്നൂ എൻ മനസ്സു മെല്ലേ...
ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ
പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ
മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...